ന്യൂയോർക്ക്: മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും, മുംബൈ ഭദ്രാസനാധിപനുമായ റവ. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി ഫെബ്രുവരി 18ന് കൂറ്റാലത്ത് കൂടിയ സഭ സിനഡ് തീരുമാനിച്ചു.
കഴിഞ്ഞ സഭാ മണ്ഡലത്തിൽ സഫ്രഗൻ മെത്രാപ്പോലീത്ത നിയമനകാര്യം സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു. രണ്ടു എപ്പിസ്കൊപ്പാമാരെ (യുയാകിം മാർ കൂറിലോസ് ഉൾപ്പെടെ ) ഒരേ സമയം സഫ്രഗൻ മെത്രാപ്പോലീത്തമാരായി നിയമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സഫ്രഗൻ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ഏപ്രിൽ 4 ശനിയാഴ്ച കൊല്ലത്ത് നടക്കപ്പെടും.
റിപ്പോർട്ട്: പി.പി.പി. ചെറിയാൻ
റവ. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ സഫ്രഗൻ മെത്രാപ്പോലീത്ത പദവിയിലേക്ക്
10:42 PM Feb 18, 2020 | Deepika.com