ഒക്കലഹോമ: സർ സയ്യദ് ഗ്ലോബൽ സ്കോളർ അവാർഡിനുള്ള (2020-21) അപേക്ഷകൾ സ്വീകരിക്കുന്നു. യുഎസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽ നിന്നും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കോ, പൂർവ വിദ്യാർഥികൾക്കോ അവാർഡിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്.
അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പരീക്ഷ ഫീസ്, അപേക്ഷ ഫീസ് എന്നിവ സ്ക്കോളർ അവാർഡായി ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടാതെ അപേക്ഷ സമർപ്പിക്കുന്പോൾ വിവിധ വിഷയങ്ങളെകുറിച്ചുള്ള വിദഗ്ദ ഉപദേശവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് WASIKUL ISLAM ചെയർമാൻ സർ സയ്യദ് ഗ്ലോബൽ സ്ക്കോളർ അവാർഡ് പ്രോഗ്രാം. വെബ്സൈറ്റ് :www.ssgsa.us
(httpi//osuhep.okstate.edu/wasik)സർ സയ്യദ് എജ്യുക്കേഷൻ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കാ ഇമെയിൽ Comtact@ssgsa.us
റിപ്പോർട്ട്: പി.പി. ചെറിയാൻ
സർ സയദ് ഗ്ലോബൽ സ്കോളർ അവാർഡിന് അപേക്ഷ ക്ഷണിച്ചു
10:38 PM Feb 18, 2020 | Deepika.com