ജിദ്ദ: പ്രവാസി ബാർബേർസ് കൂട്ടായ്മ ഫെബ്രുവരി 17 ന് തിങ്കളാഴ്ച വൈകീട്ട് നാലിന് വാർഷികവും ആദരിക്കൽ പരിപാടിയും അൽ ദുർറ വില്ലയിൽ നടത്തുവാൻ തീരുമാനിച്ചു. പരിപാടിയോടനുബന്ധിച്ചു പ്രശസ്ത ഗായികാ ഗായക·ാരെ ഉൾപ്പെടുത്തിയുള്ള മെഹ്ബൂബ മ്യൂസിക്കൽ നൈറ്റും ഫുട്ബോൾ, ഫുട്ബോൾ ഷൂട്ടൗട്ട്, മുങ്ങൽ, വടംവലി, ക്വിസ് മത്സരം എന്നിവ നടത്തുവാൻ തീരുമാനിച്ചു. പരിപാടിയുടെ ഉദ്ഘാടകയായി പ്രശസ്ത കവയിത്രിയും ജേർണലിസ്റ്റുമായ ടോസ് മാസ്റ്റർ ഹംറീന കൈസർ നിർവഹിക്കുന്നതാണ്.
ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച നൗഷാദ് മന്പാട്, ഷോളി സിസ്റ്റർ എന്നിവരെ ആദരിക്കാൻ തീരുമാനിച്ചു. പിബികെയുടെ സ്ഥാപകനായിട്ടുള്ള സി.എൻ. ബഷീറിനെ ആദരിക്കാൻ തീരുമാനിച്ചു. വാർത്താ സമ്മേളനത്തിൽ പിബികെയുടെ സെക്രട്ടറി മുസമ്മിൽ സ്വാഗതം പറയുകയും പ്രസിഡന്റ് മുസ്തഫ കോട്ടയിൽ അധ്യക്ഷം വഹിക്കുകയും, ബാദുഷ ആമുഖ പ്രസംഗം നടത്തുകയും കണ്‍വീനർ സുബൈർ വള്ളുവന്പ്രം നന്ദി പറയുകയും ചെയ്തു.
മുസ്തഫ കോട്ടയിൽ, മുസമ്മിൽ, സുബൈർ വള്ളുവന്പ്രം, ഇ.കെ ബാദുഷ, ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹ്റ, സാദത്ത് കരുവാരകുണ്ട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
പ്രവാസി ബാർബേർസ് കൂട്ടായ്മ വാർഷിക ആഘോഷവും ആദരിക്കൽ ചടങ്ങും
10:34 PM Feb 17, 2020 | Deepika.com