ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും നടത്തിവരാറുള്ള 56 ചീട്ടുകളി മത്സരം ഈ വർഷം ഏപ്രിൽ 19ന് ഞായറാഴ്ച രാവിലെ മുതൽ മൗണ്ട് പ്രോസ്പെക്റ്റിലുള്ള സിഎംഎ ഹാളിൽ വച്ച് നടത്തുന്നതാണ്.
ഒന്നാം സമ്മാനം നേടുന്ന ടീമിന് ജോസ് മുല്ലപ്പള്ളി സ്പോണ്സർ ചെയ്യുന്ന കുര്യൻ മുല്ലപ്പള്ളി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും. രണ്ടാം സ്ഥാനം നേടുന്നവർക്ക് സാബു കട്ടപ്പുറം സ്പോണ്സർ ചെയ്യുന്ന കെ.സി. ലൂക്കോസ് കട്ടപ്പുറം എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന ടീമുകൾ എത്രയും നേരത്തേ റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ (847 477 0564) സെക്രട്ടറി ജോഷി വള്ളിക്കളം(312 685 6749) ജനറൽ കോർഡിനേറ്റർ ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ (630 607 2208) എന്നിവർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജോർജ് പുതുശ്ശേരി (847 882 9401)ഫിലിപ്പ് പുത്തൻപുര (773 405 5954)ആൽവിൻ ഷിക്കൂർ (630 274 5423) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷൻ കാർഡ് ഗെയിംസ്
09:52 PM Feb 17, 2020 | Deepika.com