കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലെ അവിദഗ്ധ തൊഴിലാളികളായ 60 വയസിനു മുകളിലുള്ളവർക്ക് വിസ പുതുക്കി നൽകില്ലെന്ന് ജനറൽ അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഡോക്ടർമാർ, എഞ്ചിനീയർമാർ, പത്രപ്രവർത്തകർ, ലീഗൽ കണ്സൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, സ്വകാര്യ കന്പനി പങ്കാളികൾ, വിവിധ മേഖലകളിൽ വിദഗ്ധരായവർ, ഉന്നത വിദ്യാഭ്യാസ ബിരുദമുള്ളവർ തുടങ്ങിയവരെ തീരുമാനം ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ നീക്കം പ്രധാനമായും ക്ലറിക്കൽ സ്റ്റാഫ്, ഡ്രൈവർമാർ, മന്ദൂബുകൾ , അവിദഗ്ധ തൊഴിലാളികൾ എന്നിവരായിരിക്കും ബാധിക്കുക. ഇന്ത്യക്കാർ അടക്കമുള്ള പതിനായിരക്കണക്കിന് വിദേശികൾക്ക് ദോഷകരമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം.
റിപ്പോർട്ട്: സലിം കോട്ടയിൽ
60 വയസിനു മുകളിലുള്ള തൊഴിലാളികൾക്ക് വിസ പുതുക്കി നൽകില്ല
02:18 AM Feb 17, 2020 | Deepika.com