കുവൈത്ത് സിറ്റി: ഐസിഎഫ് സംഘടനാ സ്കൂളിന്റെ ഭാഗമായി സിറ്റി സെൻട്രൽ ’അൽ ഹിക്മ’ എന്ന പേരിൽ ലീഡേഴ്സ് ക്യാന്പ് സംഘടിപ്പിച്ചു. യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുവേണ്ടിയാണ് ക്യാന്പ് സംഘടിപ്പിച്ചത്.
നാഷണൽ നേതാക്കളായ അബ്ദുല്ല വടകര, അഡ്വ. തൻവീർ ഉമർ എന്നിവരുൾപെടുന്ന ഇന്റലക്ച്വൽ ടീം ക്യാന്പിന് നേതൃത്വം നൽകി. നാഷണൽ പ്രസിഡന്റ്അബ്ദുൽ ഹകീം ദാരിമി സന്ദേശപ്രഭാഷണം നടത്തി. സെൻട്രൽ പ്രസിഡന്റ്മമ്മു മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. ഹബീബ് ഹാജി രാങ്ങാട്ടൂർ, മുഹമ്മദലി സഖാഫി പട്ടാന്പി, സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ്, റാശിദ് ചെറുശ്ശോല തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും ഹാശിം.ടി.പി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഐസിഎഫ് ലീഡേഴ്സ് ക്യാന്പ് സംഘടിപ്പിച്ചു
02:16 AM Feb 17, 2020 | Deepika.com