ബെർഗൻഫീൽഡ്, ന്യുജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്ടറിന്റെ പ്രവർത്തനം ഉൗർജസ്വലമാക്കാനും പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാനും അംഗങ്ങളുടെ യോഗം തീരുമാനിച്ചു.
ഏപ്രിൽ നാലിനു ഷിക്കാഗോയിൽ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. കഴിയുന്നത്ര അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും തീരുമാനിച്ചു.
ചാപടറിൽ നിന്നു ദേശീയ ജനറൽ സെക്രട്ടറിയായ സുനിൽട്രൈസ്റ്റാർ, ജോ. ട്രഷറർ ഷിജൊ പൗലോസ്, ഓഡിറ്റർ സജി ഏബ്രഹാം, അഡ്വൈസറി ബോർഡ് ചെയർ മധു കൊട്ടാരക്കര എന്നിവരെ അനുമോദിച്ചു.
മികച്ച അച്ചടിക്ക് ഇന്ത്യയിൽ ദേശീയ അംഗീകാരം നേടിയ ജനനി മാസിക പ്രവർത്തകരെയും അഭിനന്ദിച്ചു.
പ്രസ്ക്ലബിൽ അംഗമാകാൻ താല്പര്യമുള്ള മാധ്യമ പ്രവർത്തകർ സെക്രട്ടറിയുമായി ബന്ധപ്പെടണം.
ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി ജോർജ്, ട്രഷറർ ടാജ് മാത്യു എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോർജ് തുന്പയിൽ, സജി കീക്കാടൻ, സണ്ണി പൗലോസ്, ഷോളി കുന്പിളുവേലി, ജോജോ ജോബ് തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇന്ത്യാ പ്രസ്ക്ലബ് ന്യുയോർക്ക് ചാപ്ടറിനു പുതിയ കർമ്മ പരിപാടികൾ
02:10 AM Feb 17, 2020 | Deepika.com