സൂസൻ പട്ടേൽ ഇന്തോ അമേരിക്കൻ ‍ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്‍റ്

09:36 PM Feb 11, 2020 | Deepika.com
ഷിക്കാഗോ: ഇല്ലിനോയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്തോ അമേരിക്കൻ ‍ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്‍റായി സൂസൻ പട്ടേലിനെ തെരഞ്ഞെടുത്തു. എബിൻ കുരിയാക്കോസാണ് വൈസ് പ്രസിഡന്‍റ്.

സൗത്ത് ഏഷ്യൻ അമേരിക്കക്കാരുടെ ഇടയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ഓർഗനൈസേഷന് കഴിയുമെന്ന് പുതിയതായി ചുമതലയേറ്റ സൂസൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു എല്ലാവരുടെയും പിന്തുണ സൂസൻ അഭ്യർഥിച്ചു.


സൗത്ത് ഏഷ്യൻ അമേരിക്കൻ പോളിസി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർവേ അനുസരിച്ച് സൗത്ത് ഏഷ്യയിൽനിന്നുള്ള 2,90,000 പേർ ഇല്ലിനോയ് സംസ്ഥാനത്തുള്ളതായി പറയുന്നു. കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്തോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷനെന്ന് പുതിയാതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ