വൺ ഇന്ത്യ ഫുട്ബോൾ ടൂർണമെന്‍റ്: മലപ്പുറം ബ്രദേഴ്സ് എഫ്സി ചാമ്പ്യന്മാർ

07:42 PM Feb 11, 2020 | Deepika.com
കുവൈത്ത്: വൺ ഇന്ത്യ സോക്കർ കപ്പ് ഫുട്ബോൾ കിരീടം മലപ്പുറം ബ്രദേഴ്സിന്. വാശിയേറിയ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജഹറ ഇലവനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ബ്രദേഴ്സ് വൺ ഇന്ത്യ ഫുട്ബോൾ മൂന്നാം സീസൺ ട്രോഫിയിൽ മുത്തമിട്ടത്.

വൺഇന്ത്യ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്‍റിന് ദയ്യ അൽ ഷഹീദ് ഫുട്ബോൾ സ്റ്റേഡിയമാണ് വേദിയായത്. മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബൂട്ടി'ന് ഷാനവാസും മികച്ച ഗോൾ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ അവാർഡിന് നമീറും അർഹരായി.


സമാപന സമ്മേളനത്തിൽ ടൂർണമെന്‍റ് കൺവീനർ ടി.കെ. ഷാഫി അധ്യക്ഷത വഹിച്ചു. വിനോദ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു . വിജയികൾക്ക് കെഫാക് ജനറൽ സെക്രട്ടറി വി.എസ്. നജീബ് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്ക് കൺവീനർ വിജയൻ ഇന്നാസിയ സമ്മാനങ്ങൾ വിതരണം ചെയ്തു. കെഫാക് വൈസ് പ്രസിഡന്‍റ് എസ്.വി. സഫറുള്ള മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിബിൻ ചാക്കോ, ട്രഷറർ എൽദോ എബ്രഹാം, പ്രവീൺ കെ ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാജു സ്റ്റീഫൻ നന്ദി പറഞ്ഞു.


പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത് സാം,ഷിബു ജോൺ, ലിൻസ് തോമസ് , സന്തോഷ്‌ കുമാർ , സബീബ് മൊയ്‌തീൻ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ