ഇന്ത്യൻ സോഷ്യൽ ഫോറം റാബഗ് ബ്രാഞ്ച് രൂപീകരിച്ചു

06:47 PM Feb 10, 2020 | Deepika.com
റാബിഗ്, ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം റാബിഗ് ടൗൺ കേന്ദ്രീകരിച്ച് പുതിയ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു. സോഷ്യൽ ഫോറം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി കോയിസൻ ബീരാൻ കുട്ടി കൺവൻഷൻ ഉദ്ഘടാനം ചെയ്തു.

സംഘപരിവാർ ശക്തികൾ അവരുടെ അജണ്ടകൾ നടപ്പാക്കാൻ ജനാധിപത്യത്തിന്‍റെ അസ്ഥിവാരങ്ങൾ തച്ചുടയ്ക്കുന്നത് രാജ്യത്തിന്‍റെ പല കോണുകളിൽ നിന്നും നവരാഷ്ട്രീയ കക്ഷികൾ വിളിച്ചോതിയപ്പോൾ അതിനെ പരിഹാസത്തോടെ നോക്കിക്കണ്ട മുഖ്യധാരാ പാർട്ടികൾ ഫാസിസ്റ്റുകളുടെ ഒളിയജണ്ടകൾക്കെതിരെ കണ്ണടച്ചതാണ് രാജ്യം ഇന്നു നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു കാരണമെന്ന് കൺവൻഷൻ വിലയിരുത്തി. ഇനിയും കാണികളായി നോക്കിനിൽക്കാതെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ രാജ്യത്തെ പൗരന്മാർ മുന്നോട്ടു വരണമെന്ന്‌ യോഗം ആഹ്വാനം ചെയ്തു.

സ്റ്റേറ്റ് കമ്മിറ്റി അംഗം ഹസൻ മങ്കട മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്‍റ് യൂനുസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. കർണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം കലന്തർ, ഷിയാസ്, റാഫി ചേളാരി, അബ്ദുൽ അസീസ് വയനാട്, അബ്ദുൽ ഗഫൂർ വിളയിൽ, ജലീൽ, അഫ്സൽ മംഗളൂരു തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറത്തിൽ പുതുതായി അംഗത്വമെടുത്തവർക്ക്‌ ബീരാൻകുട്ടി കോയിസൻ, റാഫി ചേളാരി, ഹസൻ മങ്കട എന്നിവർ ഷാൾ അണിയിച്ചു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ