ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖല പ്രവർത്തനോദ്ഘാടനം

07:38 PM Jan 29, 2020 | Deepika.com
ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎഇ മേഖലയുടെ 2020 വർഷത്തെ പ്രവർത്തനോദ്ഘാടനം ജനുവരി 24 നു ജബൽ അലി സെന്‍റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു.

യുഎ ഇ മേഖലാ പ്രസിഡന്‍റ് ഫാ. സിബു തോമസ് അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം എൻ.കെ. കുഞ്ഞുമുഹമ്മദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യുഎഇ മേഖലാ സെക്രട്ടറി ആന്‍റോ എബ്രഹാം 2020 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സുനിൽ സി. ബേബി, ബിജു തങ്കച്ചൻ, റിനു തോമസ്, ബിനു എം. വർഗീസ്, അഡ്വ. ജിനോ എം. കുര്യൻ, കുര്യൻ വർഗീസ്, റോബിൻ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭാരതത്തിന്‍റെ സൈനീകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനീക ഐക്യദാർഢ്യ പ്രതിജ്ഞയും ചെയ്തു.ഫാ. അനീഷ് ഐസക് മാത്യു, ടിജു സൈമൺ, ജിനു കോശി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള