ഫിലഡല്‍ഫിയ നഗരസഭയുടെ പ്രാര്‍ഥനാസംഗമം വിവിധ പരിപാടികളോടെ നടത്തി

12:42 PM Jan 29, 2020 | Deepika.com
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 21ന് ചൊവ്വാഴ്ച നടന്ന നഗരസഭയുടെ പ്രാര്‍ത്ഥനാസംഗമം വിവിധ പരിപാടികളോടെ നടന്നു. ബെന്‍സലേം നഗരത്തിലുള്ള വിവിധ മതസാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടന്ന ഈ സൗഹൃദ സദസ് മേയര്‍ ജോസഫ് ഡിജിറാലോമ ഉദ്ഘാടനം ചെയ്തു. സുരക്ഷാ ഡയറക്ടര്‍ ഫ്രെഡ് ഹാരണ്‍, ബി.എസ്.ടി കോര്‍ഡിനേറ്റര്‍ ടോബി ഘാന്‍ എന്നിവര്‍ക്കു പുറമെ കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫാ. സുജിത് തോമസ് സെമിനാര്‍ നയിച്ചു. വെരി റവ. മത്തായി കോര്‍എപ്പിസ്‌കോപ്പ, ഫാ. എബി പൗലോസ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പോള്‍ സി. മത്തായി സ്വാഗതവും, രാജു എം. വര്‍ഗീസ് നന്ദിയും പറഞ്ഞു. വര്‍ക്കി വട്ടക്കാട്ട്, തോമസ് പോള്‍, ജെസി മത്തായി എന്നിവര്‍ ഇടവകാംഗങ്ങളുടെ സഹായത്തോടെ പരിപാടികള്‍ ഏകോപിപ്പിച്ചു. ബെന്‍സലേം നഗര പരിധിയിലെ ഇരുപത്തെട്ടോളം ആരാധനാലയങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം