ഒ ഐ സി സി ജിദ്ദ - തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

09:53 PM Jan 27, 2020 | Deepika.com
ജിദ്ദ: ഇന്ത്യയുടെ 71 -ാം റിപ്പബ്ലിക് ദിനം വിവിധ കലാപരിപാടികളോടെ ഒ ഐ സി സി ജിദ്ദ - തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞു ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയുടെ സൗന്ദര്യം എന്നു പറയുന്നത് അതിന്‍റെ മതേതരത്വം ആണെന്നും അത് തകർക്കാനുള്ള സംഘപരിവാർ ശക്തികളുടെ കുതന്ത്രങ്ങളെ എന്തു വില കൊടുത്തും ചെറുക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ് ശരീഫ് കുഞ്ഞു പറഞ്ഞു.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ബിൽ എതിർക്കുന്നത് ഇന്ത്യയിലെ മുസ് ലിങ്ങൾ മാത്രമല്ല ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ വരുമാണെന്നും ബ്രിട്ടീഷുകാർ ഇന്ത്യൻ മണ്ണിനെ വിഭജിച്ചുവെങ്കിൽ ഇന്നത്തെ കേന്ദ്ര സർക്കാർ ഇന്ത്യൻ മനസുകളെയാണ് വിഭജിക്കുന്നത്. അത് ഒരിക്കലും നമ്മൾ അനുവദിക്കരുതെന്നും അതിനു മുന്നിൽ നിന്നു നയിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകുമെന്നും മുനീർ പറഞ്ഞു.

ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അസ്‌ഹാബ് വർക്കല അധ്യക്ഷത വഹിച്ചു. റീജണൽ വൈസ് പ്രസിഡന്‍റ് ഷുക്കൂർ വക്കം, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസുമുദ്ദീൻ മണനാക്ക് ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട് ,അൻവർ കല്ലമ്പലം, മഹിളാ വേദി ജില്ലാ പ്രസിഡന്‍റ് മൗഷിമി ഷരീഫ് എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു സത്യപ്രതിജ്ഞ ചെയ്തും പൗരത്ത്വ ബില്ലിനെതിരെയുടെ പ്ലക്കാർഡ്‌കൾ ഉയത്തിയും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഷമീർ നദ്‌വി കുറ്റിച്ചൽ സ്വാഗതവും ഷാനു മോൻ കരമന നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷരീഫ് പള്ളിപ്പുറം സുധീർ വക്കം., സുഭാഷ് വർക്കല, നവാസ് ബീമാപള്ളി, അൽത്താഫ്, അഷ്റഫ് മണക്കാട്, ഹസ്സൻ ബസരി, ഹുസൈൻ ബാലരാമപുരം , നജീം കല്ലറ,സജീർ അണ്ടൂർകോണം, ജാഫർ കുട്ടി, കമാലുദ്ദീൻ , ജിദ്ദ റീജണൽ കമ്മിറ്റിയുടെ എല്ലാ ജില്ലാ കമ്മിറ്റി ,ഏരിയ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

തുടർന്നു നടന്ന കലാപരിപാടികൾ നൂഹുബീമാപ്പള്ളിയുടെ നേതൃത്വത്തിൽ ആശ ഷിജു ,ഫർസാന യാസിർ ,വിവേക് ,മുംതാസ് അബ്ദുൽറഹ്മാൻ ജയചന്ദ്രൻ ,മൻസൂർ മണ്ണാർക്കാട് ,ദിയ ഫാത്തിമ ,ഗുരു പവൻ ,ജയൻ ,ലിന മരിയ ബേബി എന്നിവർ ആലപിച്ച ഗാനങ്ങളും അജാസ് അൻവർ ,സെഹ് ല ഹുസൈൻ ,നാദിർനാസ് ,ആഷിഫ് അൻവർ എന്നിവർ ആലപിച്ച ദേശഭക്തി ഗാനം ,നാദിർനാസ് ,രെഹാൻ നൗഷാദ് ,സഹദ് അൻവർ ,സഹൽ അൻവർ ,ലിന മരിയബേബി ,റിതു വേദ ,റിതു വൈക, ആയിശ ഷമീസ്, മുഹമ്മദ് ഷീഷ് തുടങ്ങിയ കൂട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും പരിപാടികൾക്കു മാറ്റു കൂട്ടി. ശാലു ഫാത്തിമ കാസർഗോഡിന്‍റെ ആങ്കറിംഗ് ഹൃദ്യമായി. ഹാഷിം കോഴിക്കോട്, സിറാജ് വടശേരിക്കോണം, ലത്തീഫ് മക്കേരി, കരീം മണ്ണാർക്കാട്,സഹീർ മാഞ്ഞാലി, മുജീബ് തൃത്താല, അയൂബ് പന്തളം, മുജീബ് മുത്തേടം, ഫസുലുള്ള വെളുബാലി, നിസാർ വാവക്കുഞ്ഞ്, ശ്രീജിത്ത് കണ്ണൂർ, നൗഷീർ കണ്ണൂർ, റഫീക്ക് മൂസാ ഇരിക്കൂർ, ഇസ്മായിൽ കുരിപ്പേഴിൽ, സിദ്ദിഖ് ചോക്കാട്, നസീർ വാവക്കുഞ്ഞ്,ഷിനോയി കടലുണ്ടി, ഹർഷദ് ഏലൂർ, സിറാജ് കൊച്ചി തുടങ്ങിയവർ കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനദാനങ്ങൾ നിർവഹിച്ചു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ