സാൽമിയ: ഗൾഫിലെ പ്രമുഖ റീട്ടെയിൽ ശൃഖലയായ ഗ്രാൻഡ് ഹൈപ്പർ സാൽമിയയിൽ പുതിയ ശാഖ തുറന്നു. പ്രൗഢമായ ചടങ്ങിൽ ആഘോഷാന്തരീക്ഷത്തിൽ ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് അൽ ഷെർറാഹ് ഉദ്ഘാടനം ചെയ്തു.
ശൈഖ് ദാവൂദ് സൽമാൻ അൽ സബാഹ്, റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അൻവർ അമീർ, ഗ്രാൻഡ് റീജിണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീജൻസി ഗ്രൂപ്പ് ഡയറക്ടർ എൻ.വി മുഹമ്മദ്, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ഡയറക്ടർ ഡോ. അബ്ദുൽ ഫാത്താഹ്, സിഇഒ സുനീർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ റാഹിൽ ബാസിം, മാനേജിംഗ് ഡയറക്ടർ തെഹ്സീർ അലി, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ സനിൻ വസീം എന്നീവർ സംബന്ധിച്ചു.
റീജൻസി ഗ്രൂപ്പിന്റെ 61 മത്തെയും കുവൈത്തിലെ 19 മത്തതുമായ ശാഖയാണ് സാൽമിയ സാലിം അൽ മുബാറക് സ്ട്രീറ്റിൽ ബുധനാഴ്ച വൈകിട്ട് നാലിന് തുറന്നത്. രണ്ടു നിലകളിലായി 22,000 ചതുരശ്ര അടിയിലാണ് പുതിയ സ്റ്റോർ. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഗ്രാൻഡ് ഹൈപ്പർ സാൽമിയയിൽ പ്രവര്‍ത്തനം തുടങ്ങി
10:00 PM Jan 23, 2020 | Deepika.com