കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഝ എമരേീൃ്യ യുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പ്രഥമ കേരളാ ക്വിസ് ന്ധമെട്രോ മെഡിക്കൽ കെയർ കേരളാ എക്സ്പ്രസ്ന്ധ ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 7ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തുന്നു.
ക്വിസ് മാസ്റ്ററായി ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ ജിസിസി ഡയറക്ടറായ സ്നേഹജ് ശ്രീനിവാസൻ എത്തുന്നു. കുവൈറ്റിലുള്ള എല്ലാ മലയാളി അസോസിയേഷനുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ഓരോ അസോസിയേഷനേയും പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഇതിൽ പ്രവേശനം തീർത്തും സൗജന്യമാണ്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 97405211, 97223510, 60423272 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് ജില്ലാ അസോസിയേഷൻ ക്വിസ് "മെട്രോ മെഡിക്കൽ കെയർ കേരളാ എക്സ്പ്രസ് ' വെള്ളിയാഴ്ച
09:58 PM Jan 23, 2020 | Deepika.com