ഷിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ 21-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ മൗണ്ട് പ്രോസ്പെക്ടയിലുള്ള സിഎംഎ ഹാളിൽ ജാനുവരി 25 ശനിയാഴ്ച ആറിന് വിപുലമായി നടത്തപ്പെടുന്നു. സ്വതന്ത്ര ഭാരതത്തിനുവേണ്ടി ചിന്തിയ ഓരോതുള്ളി ചോരയ്ക്കും, രണാങ്കണത്തിൽ പൊലിഞ്ഞുവീണ ഓരോ ജീവനും നമ്മുടെ കൂപ്പുകൈകൾ സമർപ്പിക്കാം.
ഷിക്കാഗോയിലെ കോണ്ഗ്രസ് നേതാക്കളും അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഒന്നുചേർന്ന് നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ വി.ടി. ബൽറാം എംഎൽഎ ഇന്ത്യൻ ദേശീയ പതാക ഉയർത്തും.
ഇന്ത്യയുടെ മഹത്തായ പാരന്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിനു പകർന്നു നൽകാനും ജനങ്ങൾക്കിടയിലുള്ള ഒത്തൊരുമയും ഐകവും ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു. മാതൃ രാജ്യത്തിന്റെ മതേതരത്വവും ജനാധിപധ്യവും ആഗോളതലത്തിൽ ശ്രദ്ധനേടിയതാണ്. വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം നിലനിർത്തുന്നതിനും ജാതി മത വർഗ വർണങ്ങൾക്കതീതമായി ഇന്ത്യക്കാരൻ എന്ന ഒറ്റ മനസ് രൂപപ്പെടുത്തുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കത്ത് സൂക്ഷിക്കാനും പ്രചോദനമായിരിക്കും പ്രസ്തുത സമ്മേളനം.
ഷിക്കാഗോയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ഡോ. സാൽബി പോൾ ചേന്നോത്ത് (847 800 3570), പ്രൊഫ തന്പി മാത്യു (847 226 5486), സിനു പാലക്കത്തടം (847 529 4607), ലൂയി ചിക്കാഗോ (312 810 5275), ജെയ്ബു കുളങ്ങര (773 792 2117), റിൻസി കുര്യൻ (773 510 2661).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ജനുവരി 25ന് ഷിക്കാഗോയിൽ; വി.ടി ബൽറാം എംഎൽഎ ഉദ്ഘാടകൻ
09:38 PM Jan 23, 2020 | Deepika.com