അബുദാബി : ഗാന്ധി സാഹിത്യവേദി അബുദാബി, ഇന്ത്യൻ എംബസിയുമായി സഹകരിച്ചു നടത്തപ്പെടുന്ന ഗാന്ധിയൻ ക്വിസ് ജനുവരി 25 ന് ശനിയാഴ്ച രാവിലെ 10 മുതൽ അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കപ്പെടും. എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ദേശീയ പ്രക്ഷോഭം, ഗാന്ധിജിയുടെ ജീവിതവും സന്ദേശവും എന്നിവ അടിസ്ഥാനമാക്കിയയായിരിക്കും ചോദ്യങ്ങൾ.
വിജയികൾക്കുള്ള സമ്മാനങ്ങളും, പങ്കെടുത്തവർക്കുമുള്ള സർട്ടിഫിക്കറ്റുകളും,, ജനുവരി 30 ന് അബു ദാബി ഇന്ത്യൻ എംബസ്സിയിൽ വച്ച് നടക്കുന്ന മഹാത്മാ ഗാന്ധി രക്ത സാക്ഷിത്യദിന പരിപാടിയിൽ വച്ച് വിതരണം ചെയ്യും.
വിശദവിവരങ്ങൾക്ക് 055-6438408, 02-6797662.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഗാന്ധിയൻ ക്വിസ് ജനുവരി 25ന്
10:21 PM Jan 22, 2020 | Deepika.com