ഡിട്രോയിറ്റ്: ഐഎൻഒസി കേരളയുടെ മിഷിഗണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം വി.റ്റി. ബലറാം എംഎൽ ജനുവരി 24ന് വൈകിട്ട് 7ന് നോവയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ചു നിർവഹിക്കും. 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഐഎൻഒസി കേരളയുടെ ചെയർമാൻ കളത്തിൽ വർഗീസ്, നാഷണൽ പ്രസിഡന്റ് ജോബി ജോർജ് എന്നിവർ പങ്കെടുക്കും.
മിഷിഗണ്‍ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗീസിന്റെ അധ്യക്ഷതിൽ കൂടുന്ന സമ്മേളനത്തിൽ കോണ്‍ഗ്രസിന്റെ മുൻകാല നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവർത്തകരം ഒരു മനസോടെ ഒരു കുടക്കീഴിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐഎൻഒസി കേരള പ്രവർത്തിക്കുന്നത്.
മിഷിഗണ്‍ ചാപ്റ്റർ ഭാരവാഹികളായ ഡോ.. മാത്യു വർഗീസ്(പ്രസിഡന്റ്), അബ്ദുൾ പുന്നയൂർക്കുളം, ഡോ. വി.സി. കോശി(വൈസ് പ്രസിഡന്റ്), അലൻ ജി. ജോണ്‍ ചെന്നിത്തല(സെക്രട്ടറി), സൈജൻ കണിയോടിക്കൽ(ട്രഷറർ), പ്രിൻസ് ഏബ്രഹാം(ജോയിന്റ് ട്രഷറർ) എന്നിവർ ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഐഎൻഒസി കേരള മിഷിഗണ്‍ ചാപ്റ്റർ വി.റ്റി ബലറാം ഉദ്ഘാടനം ചെയ്യും
10:15 PM Jan 22, 2020 | Deepika.com