റ്റാന്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡായുടെ മുൻ പ്രസിഡന്റും റ്റാന്പായിലെ സാമൂഹിക സാമുദായിക പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കോരത് പി. വർക്കിയുടെ നിര്യാണത്തിൽ റ്റാന്പയിലെ കേരള സെന്ററിൽ കൂടിയ യോഗം അനുശോചിച്ചു. അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എംഎഡിഎഫിന്റെ മുൻ പ്രസിഡന്റുമാരായ ഡോ. സി.ടി. തോമസ്, ജോർജ് ഫിലിപ്പ്, ജിമ്മി ചക്കാലക്കൽ, കിഷോർ പീറ്റർ, സാൽമോൻ മാത്യു, ജോസ് ഉപ്പൂട്ടിൽ, ലിജു ആന്റണി, സജി കരിന്പന്നൂർ, സുനിൽ വർഗീസ് തുടങ്ങിയവർ കോരത് അപ്പച്ചന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു സംസാരിച്ചു. കോരത് അപ്പച്ചനോടൊപ്പം എംഎസിഎഫിന്റെ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന ജോയി കുര്യൻ, വർഗീസ് ഡെൻവർ തുടങ്ങിവയര് അദ്ദേഹവുമായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവങ്ങൾ പങ്കുവച്ചു.
കോരത് പി. വർക്കി 1997ൽ എംഎസിഎഫിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ കമാണ്ടർ ജോർജ് കോരത് 1992ൽ എംഎസിഎഫിന്റെ രണ്ടാമത്തെ പ്രസിഡന്റായും 2004-06 കാലഘട്ടത്തിൽ ഫൊക്കാനയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കോരത് അപ്പച്ചന്റെ മറ്റു മക്കളായ പീറ്റർ കോരത് 2005ൽ എംഎസിഎഫിന്റെ പ്രസിഡന്റായിരുന്നു. സാജൻ കോരത് ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് ട്രഷറായി പ്രവർത്തിക്കുന്നു.
എംഎസിഎഫ് എന്ന പ്രസ്ഥാനം തന്റെ പിതാവിന് എന്നും ഏറ്റവും പ്രിയപ്പെട്ടതായിരുന്നുവെന്നും ഇന്നത്തെ ഈ ഒരു ഒത്തുകൂടൽ പോലും അദ്ദേഹം കാണുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടാവുമെന്ന് കമാണ്ടർ ജോർജ് കോരത് നന്ദി പ്രസംഗത്തിൽ പറഞ്ഞു.
കോരത് പി. വർക്കി അനുസ്മരണം സംഘടിപ്പിച്ചു
10:10 PM Jan 22, 2020 | Deepika.com