കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ഇടവകദിനവും, പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുൻ വികാരി റവ. സാമുവേൽ ജോണ്‍ കോർ-എപ്പിസ്കോപ്പാ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി ഫാ. ലിജു പൊന്നച്ചൻ സ്വാഗതവും ആക്ടിംഗ് ട്രഷറർ തോമസ് മാത്യൂ നന്ദിയും പറഞ്ഞു. ഇടവക സെക്രട്ടറി ജിജി ജോണ്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടവക മുൻവികാരി ഫാ. ജേക്കബ് തോമസ്, എൻ.ഇ. സി.കെ. സെക്രട്ടറി റോയ് യോഹന്നാൻ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വർഗീസ്, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം അലക്സ്, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റിയംഗം ബിജു ചെറിയാൻ, പ്രാർഥനയോഗ ജനറൽ സെക്രട്ടറി സാമുവേൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.
വിവിധ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. ചടങ്ങിൽ, ഇടവകയിലെ 60 വയസ് തികഞ്ഞ സീനിയർ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 25 വർഷം ഇടവകാംഗത്വം പൂർത്തിയാക്കിയവർക്കും, കഴിഞ്ഞ വർഷം 10, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും മെമെന്റോ
നൽകി ആദരിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ
ഇടവകദിനവും പ്രാർഥനയോഗങ്ങളുടെ രജത ജൂബിലി ആഘോഷവും
10:56 PM Jan 21, 2020 | Deepika.com