റിയാദ് : വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവയുടെ സജീവ അംഗവും പത്ത് വർഷമായി റിയാദിൽ ഒരു ട്രാവൽ കന്പനി ജീവനക്കാരനുമായ ചീനിക്കൽ ഉമ്മർ ഫാറൂഖിന്റെ ചികിത്സക്കുള്ള ധനസഹായം സംഘടന കൈമാറി. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലാണ് ഉമ്മർ ഫാറൂഖ്.
ഭാര്യയും ~മൂന്നു മക്കളടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഫാറൂഖ്. റിവ അംഗങ്ങളിൽ നിന്നും മാത്രമായി സ്വരൂപിച്ച പണം നാട്ടിലെത്തി ഉമ്മർ ഫാറൂക്കിനെ ആശുപത്രിയിൽ സന്ദർശിച്ചു കൈമാറുന്നതിന് റിവയുടെ ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനാണ് ഫണ്ട് കൈമാറിയത്. ചെറിയാപ്പു കടൂരാൻ, മഹ്സൂമ്, റശീദ് തന്പലക്കോടൻ, അൻസാർ ചരലൻ, ഫൈസൽ മാളിയേക്കൽ, നാസർ എടക്കണ്ടി, ഫൈസൽ മുല്ലക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിവ ധനസഹായം നൽകി
10:54 PM Jan 21, 2020 | Deepika.com