ദോഹ : ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ സലത്ത ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസയിലെ വിദ്യാർഥികളുടെ സർഗവിരുന്നും അവാർഡ് ദാനവും ’ അൽഫസ്വാഹ 2020’ ആവേശകരമായി സമാപിച്ചു. മദീന ഖലീഫ ഇന്റർനാഷണൽ ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. സ്കൂൾ സിഇഒ ഷാജി അലി ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
ഉന്നതമായ ആശയങ്ങളും, സന്ദേശങ്ങളും പകർന്നു നൽകുന്നതും വിവിധ ഭാഷകളിലുള്ളതുമായ കലാപ്രകടനങ്ങൾ മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ചു. കുട്ടികളിലടങ്ങിയിരിക്കുന്ന വ്യത്യസ്തമായ കഴിവുകൾ നാടിനും സമൂഹ ന·ക്കും ഫലപ്രദമായി ഉപയോഗിക്കാൻ ഉതകുന്ന സർഗവിരുന്ന് കൊച്ചു കുട്ടികൾക്കും രക്ഷിതാക്കൾക്കും ആസ്വാദനവും ആവേശവും നൽകുന്നതായിരുന്നു. ധാർമികമായ ചുറ്റുപാടിൽ നമ്മുടെ കുട്ടികളെ വളർത്തുന്നതിലൂടെ മാത്രമേ ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ട്ടിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയ ടീം ബ്ലൂവിനുള്ള ട്രോഫി ടീം കാപ്റ്റ·ാരായ ആയിഷ അബ്ദുൽ ഹകീം, നഫാഹ് അബ്ദുല്ല എന്നിവർ ഏറ്റുവാങ്ങി. പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ കെ.ടി ഫൈസൽ സലഫി, സി.പി. ശംസീർ എന്നിവർ വിതരണം ചെയ്തു. അബ്ദുൽ ഹക്കീം, മദ്റസ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ സലാഹി എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: അബ്ദുൾ വഹാബ്
അൽഫസ്വാഹ മദ്റസ സർഗമേള ആവേശകരമായി സമാപിച്ചു
10:51 PM Jan 21, 2020 | Deepika.com