റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 30 വ്യാഴാഴ്ച അല്‍ മദീന ഹൈപ്പർമാർക്കറ്റിൽ വച്ചു മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. വൈകുന്നേരം ഏഴു മുതൽ 11 വരെയാണ് മത്സരങ്ങളുണ്ടാവുക. തനതായ മാപ്പിള പാട്ടുകൾ വാദ്യോപകരണത്തിന്റെ അകന്പടികളില്ലാതെ രണ്ടു വിഭാഗങ്ങളിയാട്ടണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അഞ്ചു മുതൽ പതിനഞ്ചു വയസു വരെയും പതിനാറു വയസിനു മുകളിലുള്ളവരും. വിജയികൾക്ക് സ്വർണ നാണയമുൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജമാൽ എരഞ്ഞിമാവ് 0509854764, തങ്കച്ചന് 0536124501 എന്നി നന്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു
10:58 PM Jan 20, 2020 | Deepika.com