കുവൈത്ത് സിറ്റി: രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പി. ശ്രീരാമകൃഷ്ണനെ കല കുവൈറ്റ് അഭിനന്ദിച്ചു. ന്ധഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർന്ധ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.
നിയമസഭയുടെ പ്രവർത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചതും, വിദ്യാർഥികൾക്കായി പാർലമെന്റുകൾ, നിയമസഭ സമുച്ചയത്തിൽ സന്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയത് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്
ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതി അദ്ദേഹത്തെ ജേതാവായി തെരഞ്ഞെടുത്തത്.
അടുത്ത മാസം 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കും. പുരസ്കാരലബ്ദിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കേരളാ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കല കുവൈറ്റ് അഭിനന്ദിച്ചു
10:57 PM Jan 20, 2020 | Deepika.com