കുവൈത്ത് സിറ്റി: ഐസിഎഫ് സിറ്റി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൈഖ് രിഫാഈ അനുസ്മരണം നടത്തി. സാൽമിയ ഐസിഎഫ് ഹാളിൽ വച്ചു നടന്ന പരിപാടി ഐസിഎഫ് സെൻട്രൽ പ്രസിഡന്റ് എം. മമ്മു മുസ്ലിയാരുടെ അധ്യക്ഷതയിൽ സംഘടനാ സെക്രട്ടറി അബ്ദുൾ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി പട്ടാന്പി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വലിയപാണ്ഡിത്യത്തിന്റെ ഉടമയായ ശൈഖ് രിഫാഇ അറിവ് പകർന്നു നൽകുന്നതോടൊപ്പം സഹജീവികളോട് കാണിച്ച കാരുണ്യവും സ്നേഹവും വിനയവും നാം മാതൃകയാക്കേണ്ടതുണ്ടെന്നു അദ്ദേഹം ഓർമിപ്പിച്ചു. നിസാർ ചെന്പുകടവ് സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ശൈഖ് രിഫാഈ അനുസ്മരണം സംഘടിപ്പിച്ചു
10:56 PM Jan 20, 2020 | Deepika.com