കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ) 2020 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അബാസിയ ഹൈഡൈൻ ഹോട്ടലിൽ വരണാധികാരി സാജൻ കക്കാടിയിലിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റെനി അബ്രഹാമിന്റെ നേതൃത്തിലുള്ള പുതിയ ഭരണസമിതി, റെജി അഴകേടത്തിന്റെ നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.
ഭാരവാഹികളായി റെനി അബ്രാഹം കുന്നക്കാട്ട്മലയിൽ (പ്രസിഡന്റ്), ബിജു സൈമണ്‍ കവലക്കൽ (ജന. സെക്രട്ടറി), ബിനു ജോസഫ് പ്ലാക്കൂട്ടത്തിൽ (ട്രഷറർ), തോമസ് അബ്രാഹം കല്ലുകീറ്പറന്പിൽ (വൈസ് പ്രസിഡന്റ്), ജോജി ജോയി പുളിയൻമനയിൽ (ജോയിന്റ് സെക്രട്ടറി
), സുജിത്ത് ജോർജ് (ജോയിന്റ് ട്രഷറർ), ടെനി അബ്രാഹം (എഫ് എസ് എസ് കണ്‍വീനർ ), ലൂക്കാസ് സൈമണ്‍ ( എഫ് എസ് എസ് ജോയിന്റ് കണ്‍വീനർ ), ജയേഷ് ഓണശേരിൽ (കെകെസിഎൽ കണ്‍വീനർ), മെൽവി അജീഷ് ( കെകെ സിഎൽ ജോയിന്റ് കണ്‍വീനർ), ബിജു പോളക്കൻ ഓഡിറ്റർ, തോമസ് സ്റ്റീഫൻ തേക്കുംകാട്ടിൽ പിആർഒ, ജോമി സുജിത് കെസിവൈഎൽ കോർഡിനേറ്റർ.
കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം
10:51 PM Jan 20, 2020 | Deepika.com