വെടിയുടെ ശബ്ദം കേട്ടതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിച്ചേർന്നത്. വീട്ടിനകത്തു മൂന്നു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ട നിലയിലും മുതിർന്നൊരാൾ ഗുരുതരമായി പരുക്കേറ്റു നിലയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റയാളെ ഉടൻ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
വെടിവച്ചുവെന്നു സംശയിക്കുന്ന കൗമാരക്കാരനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. പത്തു ക്രിമിനൽ കേസുകൾ ചുമത്തിയാണ് അറസ്റ്റ്. കൗമാരക്കാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു യൂത്ത് ഡിറ്റൻഷൻ ഫെസിലിറ്റിയിലേക്ക് മാറ്റി. സംഭവത്തിൽ ഗ്രാന്റ്സ് വില്ല മേയറും യൂട്ടാ ഗവർണറും കുടുംബാംഗങ്ങളെ സന്ദർശിച്ചു അനുശോചനം അറിയിച്ചു. പ്രായം പരിഗണിച്ചു കൗമാരക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ