സെൻസറുകളും വിനോദ സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പ്രോട്ടോടൈപ്പാണ് വിഷൻ എസ്.
’ഡ്രൈവിംഗ് വിവരങ്ങൾക്കും വിനോദത്തിനുമായി’ അൾട്രാവൈഡ് പനോരമിക് സ്ക്രീൻ ഡാഷ്ബോർഡിൽ കാണാം.
വിനോദ സംവിധാനങ്ങളുടെ ആംഗ്യ നിയന്ത്രണം അനുവദിക്കുന്നതിന് വാഹനത്തിലെ യാത്രക്കാരെ കണ്ടെത്താനും അവരെ തിരിച്ചറിയാനും കഴിയുന്ന സാങ്കേതിക വിദ്യ കാറിന്റെ ഇന്റീരിയർ സവിശേഷതകളിൽ ഒന്നാണ്.
100 കിലോമീറ്റർ വേഗമെടുക്കാണ് വെറും 4.8 സെക്കന്റുകൾ മാത്രം മതിയാവുന്ന ഈ വൈദ്യുത കാർ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. ’ഫൈവ് ജി’ അധിഷ്ഠിതമായ കാറിൽ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒടിഎ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു.
മുന്നിലും പിന്നിലും വശങ്ങളിലുമായി നാലു കാമറകളാണ് പ്രധാനമായും ഉള്ളത്. ഇവയിലെല്ലാം സോണിയുടെ നവീനമായ സിഎംഒഎസ് സെൻസറുകളും ഘടിപ്പിച്ചിരിക്കും. വശങ്ങളിലെ കാമറകൾ സൈഡ് മീററുകളിലാണ്. അവയിൽ നിന്ന് തത്സമയ ദൃശ്യങ്ങൾ ഡാഷ്ബോർഡിൽ തെളിയും. വെളിച്ചക്കുറവുണ്ടാകുന്പോൾ ഇതിലെ സെൻസറുകൾ വ്യക്തമായ ചിത്രം തരും.
മൊത്തത്തിൽ, വിഷൻ എസ് പ്രോട്ടോടൈപ്പിൽ സോണി 33 സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സിഎംഒഎസ് ഇമേജ് സെൻസറുകളും ടിഒഎഫ്. സെൻസറുകളും ഉൾപ്പെടും. ജാപ്പനീസ് കന്പനിയായ സോണി ഇമേജ് സെൻസറുകൾ വികസിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വാഹനത്തിന്റെ മുന്നിലുള്ള റോഡ് വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഈ കാർ പൊതുജനങ്ങൾക്ക് വിൽക്കാൻ പദ്ധതിയുണ്ടെന്ന് സോണി സൂചിപ്പിച്ചിട്ടില്ല.
’ചലനാത്മകതയുടെ ഭാവിയിലേക്ക് സംഭാവന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യ’മെന്ന് സോണിയുടെ ചീഫ് എക്സിക്യൂട്ടീവ് കെനിചിരോ യോഷിഡ പറഞ്ഞു. അവതാർ സംവിധായകൻ ജെയിംസ് കാമറൂണ് മെഴ്സിഡസ് ബെൻസ് ചെയർമാൻ ഓള കല്ലേനിയസിനൊപ്പം എക്സ്പോയിൽ പങ്കെടുത്തു. ലഹലരേൃശരബരമൃബ2020ഷമിൗ20.ഷുഴ
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ