ഫിലഡൽഫിയ: ഫിലഡൽഫിയയിൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് ഇന്ത്യൻ വംശജനായ മെഡിക്കൽ വിദ്യാർഥി മരിച്ചു. ഡ്രെക്സൽ സർവകലാശാല വിദ്യാർഥി വിവേക് സുബ്രഹ്മണി (23) ആണ് മരിച്ചത്. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു സുബ്രഹ്മണി.
ബട്ടൺവുഡ് സ്ട്രീറ്റിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രിയിൽ സുബ്രഹ്മണിയും രണ്ട് കൂട്ടുകാരും ഇവർ താമസിക്കുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിൽ മദ്യപിക്കുകയായിരുന്നു. പുലർച്ചെ രണ്ടോടെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കുവീണ സുബ്രഹ്മണിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഫിലഡൽഫിയയിൽ കെട്ടിടത്തിൽനിന്നു വീണ് ഇന്ത്യൻ വംശജനായ മെഡിക്കൽ വിദ്യാർഥി മരിച്ചു
10:22 PM Jan 14, 2020 | Deepika.com