കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് "കുളിർകാലം 2020' എന്ന പേരിൽ ശൈത്യകാല കുടുംബ പിക്നിക് സംഘടിപ്പിക്കുന്നു. അബ്ദലി ഡാർ അൽ സമ ഷാലെയിൽ ഫെബ്രുവരി 14 നാണ് പരിപാടി.
കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും കെകെഎംഎ മാഗ് നെറ്റിന്റെ വൈസ് പ്രസിഡന്റുമായ ബഷീർ ഉദിനൂരും ഐഎകെ പ്രസിഡന്റ് തോമസ് വേഴാമ്പശേരിയും ചേർന്ന് പിക്നിക്കിന്റെ ഫ്ളയർ പ്രകാശനം നിർവഹിച്ചു.
പിക്നിക് സ്പോട്ടിലേയ്ക്കുള്ള യാത്ര മുതൽ വ്യത്യസ്തമായ രീതിയിലാണ് പരിപാടികൾ തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇതിനായി ഇടുക്കി അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ പിക്നിക് കമ്മിറ്റി രൂപീകരിച്ചു.
വിവരങ്ങൾക്ക്: പിക്നിക് ജനറൽ കൺവീനർ ബൈജു പോൾ, ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് മൊബൈൽ 67759495, 66992538.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ശൈത്യകാല കുടുംബ പിക്നിക്
06:06 PM Jan 13, 2020 | Deepika.com