ജിദ്ദ: രാജ്യത്തെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കവികൾ, ഗായകർ, മറ്റു കലാകാര·ാർ തുടങ്ങിയവരുടെ വൈവിധ്യമാർന്ന പരിപാടികളാണ് പ്രതിഷേധ സായാഹ്നത്തിൽ അവതരിപ്പിക്കപ്പെട്ടത്. നിയമത്തിനെതിരെ എഴുതിയും വരച്ചും പ്രതികരിക്കാനായി ഒരുക്കിയ വലിയ കാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ആർട്ടിസ്റ്റ് രവി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികളടക്കം പരിപാടിക്കെത്തിയവർ തങ്ങളുടെ പ്രതിഷേധ വാചകങ്ങളും വരകളുമെല്ലാം കാൻവാസിൽ കോറിയിട്ടു.
പ്രവാസി സാംസ്കാരിക വേദി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ മതേതര ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, കെ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. അരുവി മോങ്ങം, സൈഫുദ്ദീൻ ഏലംകുളം, ഫാത്തിമ ഷമൂല ഷറഫാത്ത് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ലിൻസി ബേബി ദേശഭക്തിഗാനം ആലപിച്ചു. ഷഹീർ മൂഴിക്കലിന്റെ നേതൃത്വത്തിൽ നടന്ന ഫാഷിസ്റ്റ് വിരുദ്ധ ആസാദി ഗാനം സദസൊന്നിച്ചു ഏറ്റുചൊല്ലി. വി.കെ. ഷമീം ഇസുദ്ധീൻ അവതാരകനായിരുന്നു.
എം.പി. അഷ്റഫ്, കെ.എം. അബ്ദുൽ കരീം, മുഹമ്മദലി ഓവുങ്ങൽ, ഷഫീഖ് മേലാറ്റൂർ, ദാവൂദ് രാമപുരം, അസീസ് കണ്ടോത്ത്, സാജിദ് ഈരാറ്റുപേട്ട, മുഫ് ലിഹ്, നൗഷാദ് നിടോളി, സൈനുൽ ആബിദ്, താഹ മുഹമ്മദ് കുട്ടി, റബീഹ ഷമീം, ഷഹർബാൻ നൗഷാദ്, റുബീന തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
പ്രവാസി സാംസ്കാരികവേദിയുടെ വൈവിധ്യമാർന്ന പ്രതിഷേധ സായാഹ്നം
10:18 PM Jan 09, 2020 | Deepika.com