ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക: ജി​ദ്ദ പൗ​രാ​വ​ലി

10:12 PM Jan 09, 2020 | Deepika.com
ജി​ദ്ദ: ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ മാ​തൃ​ക​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്ക​ണ​മെ​ന്ന് ജി​ദ്ദ ഇ​ന്ത്യ​ൻ പൗ​രാ​വ​ലി. ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​ക്കെ​തി​രെ പൗ​ര​സം​ഗ​മം എ​ന്ന പേ​രി​ൽ ജി​ദ്ദ പൗ​രാ​വ​ലി കൂ​ട്ടാ​യ്മ ജി​ദ്ദ ഹി​ൽ​ട്ടോ​പ്പ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​ക്കെ​തി​രെ അ​ണി​നി​ര​ന്ന് സം​സാ​രി​ച്ച​ത്.

ഡോ. ​വി​നീ​ത പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​ങ്ങ​ൾ ത​മ്മി​ലു​ള​ള വേ​ർ​തി​രി​വ് ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഡോ​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫാ​ഷി​സ്റ്റ് ഭീ​ക​ര​ത​യു​ടെ തു​ട​ക്കം മു​ത​ൽ എ​ൻ​ആ​ർ​സി, സി​എ​എ വ​രെ​യു​ള്ള രാ​ഷ​ട്രീ​യ സ്വ​യം സേ​വ​ക് സം​ഘ​ത്തി​ന്‍റെ ഭീ​ക​ര പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ക​ബീ​ർ കൊ​ണ്ടോ​ട്ടി മ​ൾ​ട്ടി മീ​ഡി​യ പ്ര​സ​ൻ​റ്റേ​ഷ​നോ​ടെ സ​ദ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. ഉ​ണ്ണി തെ​ക്കേ​ട​ത്ത് ഐ​ക്യ പ്ര​തി​ഞ ചൊ​ല്ലി​കൊ​ടു​ത്തു.

ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​യി​ൽ​നി​ന്നു​മു​ള്ള കൂ​ട്ടാ​യ്മ​യി​ലെ പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. കെ.​ടി.​എ മു​നീ​ർ, സി.​എം റ​ഹ്മാ​ൻ, അ​ബ്ദു​ൽ അ​സീ​സ് പൂ​ക്കോ​ട്ടു​പാ​ടം ഡോ ​അ​ഷ്റ​ഫ്, ഇ.​എം അ​ബ്ദു​ള്ള, സ​ലാ​ഹ് കാ​രാ​ട​ൻ, ഹു​സ്സൈ​ൻ ഇ​രു കു​ള​ങ്ങ​ര, സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, അ​സീ​സ് കോ​ട്ടോ​പ്പാ​ടം , സി.​വി അ​ഷ​റ​ഫ് പു​ളി​ക്ക​ൽ, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, ഷി​യാ​സ് ഇ​ന്പാ​ല, മ​റി​യം ടീ​ച്ച​ർ, നാ​സ​ർ ശാ​ന്ത​പ്പു​രം, മ​ൻ​സൂ​ർ വ​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.