ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ സേവാ ജിദ്ദ യാത്രയയപ്പു സംഗമവും, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നീയോ മുൻ പ്രസിഡന്റ് റഷീദ് വാരിക്കോടൻ, സേവാ രക്ഷാധികാരി സലീം കളപ്പാടൻ, സേവാ വൈസ് പ്രിഡന്റ് അബ്ദു റഹ്മാൻ എരഞ്ഞിക്കൽ എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്. പരിപാടി നിയോ നിയുക്ത പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. സേവാ രക്ഷാധികാരി നജീബ് കളപ്പാടൻ അധ്യക്ഷനായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചടങ്ങിൽ അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഗഫൂർ ഇ.എ സ്വാഗതവും അമീർ എടക്കാടൻ നന്ദിയും പറഞ്ഞു.
ഉസ്മാൻ എരഞ്ഞിക്കൽ, പി.സി.എ റഹ്മാൻ, സൈഫുദീൻ വാഴയിൽ, ബഷീർ മച്ചിങ്ങൽ, നാസർ കല്ലിങ്ങപ്പാടൻ, ഉമ്മർ ചുങ്കത്തറ, മുർഷിദ് കരുളായി, അബൂട്ടി പള്ളത്ത്, അസ്കർ അമരന്പലം, ഫൈസൽ മൂത്തേടം, എന്നിവർ സംബന്ധിച്ചു. ഷാഹിദ് റഹ്മാൻ, അഫ്സൽ കല്ലിങ്ങപ്പാടൻ, ജാഫർ പൂച്ചേങ്ങൽ, എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
സൗദി എടക്കര വെൽഫെയർ അസോസിയേഷൻ സേവാ ജിദ്ദ യാത്രയയപ്പു സംഗമവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു
10:11 PM Jan 09, 2020 | Deepika.com