കുവൈത്ത് സിറ്റി : കെഫാക് സോക്കർ ലീഗ് ടൂർണർമെന്റ് ഫൈനൽ മൽസരങ്ങളിൽ ടിഎസ്എഫ്സിക്കും സിൽവർ സ്റ്റാറിനും ചാന്പ്യൻസ് എഫ്സിക്കും യംഗ് ഷൂട്ടേർസിനും ജയം.
ആദ്യ മൽസരത്തിൽ മടക്കില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ ടിഎസ്എഫ്സി പരാജായപ്പെടുത്തി. ടിഎസ്എഫ്സിക്ക് വേണ്ടി വൈ ദാസ് വിജയ ഗോൾ നേടി. സിൽവർ സ്റ്റാറും സിഎഫ്സി സാൽമിയയും ഏറ്റുമുട്ടിയ രണ്ടാം മൽസരത്തിൽ സിൽവർ സ്റ്റാർ ഒന്നിനെതിരെ രണ്ട് ഗോളിന് സിൽവർ സ്റ്റാർ വിജയിച്ചു.
സിൽവർ സ്റ്റാറിന് വേണ്ടി വസീം, രാഹുൽ എന്നീവർ ഗോളുകൾ നേടി. മാൻ ഓഫ് ദി മാച്ചായി സിൽവർ സ്റ്റാറിലെ അനസിനെ തിരഞ്ഞെടുത്തു. തുടർന്ന് ചാന്പ്യൻസ് എഫ്സിയും ബിഗ് ബോയ്സുമായി നടന്ന മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബിഗ് ബോയ്സിനെ ചാന്പ്യൻസ് എഫ്സി തോൽപ്പിച്ചു. ചാന്പ്യൻസ് എഫ്.സി താരം കിഷോർ മാൻ ഓഫ് ദി മാച്ചായി. യംഗ് ഷൂട്ടേർസും മലപ്പുറം ബ്രദേർസും തമ്മിൽ നടന്ന ആവേശകരമായ അവസാന മൽസരത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് യംഗ് ഷൂട്ടേർസ് മലപ്പുറം ബ്രദേർസിനെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൌട്ടിൽ വിജയികളെ നിശ്ചയിച്ച മൽസരത്തിൽ മാൻ ഓഫ് ദി മാച്ചായി റാസിഖിനെ തെരഞ്ഞെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. ളീീയേമഹഹബ2020ഷമിൗ09.ഷുഴ
കൂടുതൽ വിവരങ്ങൾക്ക് 99708812,55916413
റിപ്പോർട്ട്: സലിം കോട്ടയിൽ
കേഫാക് ലീഗ്: ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് തുടക്കം
02:14 AM Jan 09, 2020 | Deepika.com