ഡോ അബ്രഹാം വര്‍ക്കി നിര്യാതനായി

02:30 PM Dec 13, 2019 | Deepika.com
ന്യൂജഴ്‌സി :നിരണം കൊല്ലപറമ്പില്‍ ഡോ അബ്രഹാം വര്‍ക്കി (83) നിര്യാതനായി .തൃശൂര്‍ മണ്ണുത്തി വെറ്ററനറി കോളേജ് പ്രഫസറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ന്യൂജഴ്‌സിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.അടുത്തയിടെ ചികിത്സാര്‍ത്ഥം കേരളത്തിലേക്ക് പോയ ഡോക്ടറുടെ മരണം സംഭവിച്ചത് ആലുവയില്‍ വച്ചായിരുന്നു.

നിരണം കോട്ടയില്‍ കുടുംബാഗം ഡോ.ശോശാമ്മയാണ് ഭാര്യ. മക്കള്‍: ഡോ റിബെക്ക മിനി വര്‍ഗീസ് ജോര്‍ജ് വര്‍ഗീസ് (ന്യൂജേഴ്‌സി), ജോര്‍ജ് അബ്രഹാം ശ്രുത ജോര്‍ജ് (കാനഡ)

തൃശൂര്‍ മണ്ണുത്തി ഇന്ദിര നഗറിലുള്ള വസതിയില്‍ ഡിസംബര്‍ 15ഞായറാഴ്ച രാവിലെ പതിനൊന്നിനു പൊതു ദര്‍ശനവും തുടര്‍ന്നു തൃശൂര്‍ ഈസ്റ്റഫോര്‍ട് എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് വര്‍ഗീസ് 201 926 4875

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍