വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസ് ടീം ഇടവക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. നവംബർ 24ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് പോൾ ടീം അംഗങ്ങളായ ജനറൽ സെക്രട്ടറി ജോബി ജോണ്‍, കമ്മിറ്റി അംഗങ്ങളായ മാത്യു വർഗീസ്, തോമസ് വർഗീസ്, ജോർജ് തോമസ്, ജോണ്‍ താമരവേലിൽ, ഷിബു തരകൻ, മാത്യു ജോഷ്വാ, ബാബു പാറയ്ക്കൽ എന്നിവരെ സ്വാഗതം ചെയ്യുകയും കോണ്‍ഫറൻസിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയും കോണ്‍ഫറൻസിനു വേണ്ട സഹായസഹകരണങ്ങൾ നൽകാൻ അഭ്യർഥിയ്ക്കുകയും ചെയ്തു.
ജോബി ജോണ്‍, മാത്യു വർഗീസ്, തോമസ് വർഗീസ്, ജോണ്‍ താമരവേലിൽ എന്നിവർ കോണ്‍ഫറൻസിനെകുറിച്ചും റജിസ്ട്രേഷനെക്കുറിച്ചും കോണ്‍ഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെകുറിച്ചും അതിലേക്ക് നൽകാവുന്ന പരസ്യങ്ങളെക്കുറിച്ചും വിവരണങ്ങൾ നൽകി.
ജൂലൈ 15 മുതൽ 18 വരെ ന്യുജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള ക്ലാറിഡ്ജ് റാഡിസണ്‍ ബീച്ച് റിസോർട്ടിൽ വച്ചാണ് കോണ്‍ഫറൻസ് നടക്കുക. ഇടവകയിൽ നിന്നും നൽകിയ സഹായ സഹകരണങ്ങൾക്ക് കോണ്‍ഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.
റിപ്പോർട്ട്: യോഹന്നാൻ രാജൻ
ഫാമിലി കോണ്‍ഫറൻസ് സംഘം ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് ബേസിൽ ഇടവക സന്ദർശിച്ചു
09:24 PM Dec 12, 2019 | Deepika.com