ന്യൂയോർക്ക്: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപ്പിക്കുന്നതുമാണെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി ഇറക്കിയ പ്രതിഷേധ പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന് മാത്രം ഭരണഘടനാ അവകാശം നിഷേധിച്ച് പൗരത്വം റദ്ദു ചെയ്യാനുള്ള നീക്കം നടത്തുന്നതിലൂടെ വംശീയ വിരോധമാണ് സർക്കാരിന്റെ മുഖമുദ്ര എന്ന് വ്യക്തമാവുകയാണ്. മുസ്ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വൈപരീത്യം കൽപിച്ചതായി നാഷണൽ പ്രസിഡന്റ് എബി മക്കപ്പുഴ തന്റെ പ്രതിക്ഷേധ പ്രസ്താവനയിലൂടെ അറിയിച്ചു.
ലോകത്തിലെ എല്ലാ ഇന്ത്യൻ പ്രവാസികളും, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും കൈകോർത്ത് പൗരത്വ ഭേദഗതി എന്ന വിഭാഗീയത പരത്തുന്ന ബില്ലിനെതിരെ പ്രതിഷേധം അറിയിക്കണമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി ബില്ലിനെതിരേ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി പ്രതിഷേധമറിയിച്ചു
09:20 PM Dec 12, 2019 | Deepika.com