കുവൈത്ത്: പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ, അബാസിയ ഐഎസിസി ഹാളിൽ ്വച്ചു അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. പ്രമുഖ കുവൈറ്റ് മനുഷ്യാവകാശ സംരക്ഷകയും, മനുഷ്യാവകാശ സ്കൂൾ സ്ഥാപകയുമായ ഹദീൽ ബുക്രൈസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കുവൈറ്റി അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുത്തേരി മുഖ്യാതിഥിയായിരുന്നു. പ്രവാസി ലീഗൽ സെൽ-കുവൈറ്റ് ചാപ്റ്റർ കണ്ട്രി ഹെഡ് ബാബു ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ പൊതു സമൂഹത്തെ സ്വാഗതം ചെയ്തു. ന്ധഅന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും അന്ത:സത്തയുംന്ധ എന്ന വിഷയത്തെ ആസ്പദമാക്കി ഹദീൽ ബുക്രൈസ് വിശദമായി ക്ലാസ് നയിച്ചു. അഭിഭാഷകൻ യൂസുഫ് ഖാലിദ് അൽ മുത്തേരി (ലീഗൽ ഡയറക്ടർ സെന്റർ) കുവൈത്തിലെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു നിയമപരമായ മറുപടി നൽകി.
അന്തർദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പ്രവാസി ലീഗൾ സെൽ -കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ട്രഷറും പ്രോഗ്രാം കണ്‍വീനറുമായ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനം നിർവഹിച്ചു. ചാപ്റ്റർ കോർഡിനേറ്റർ അനിൽ മൂടാടി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു
11:03 PM Dec 11, 2019 | Deepika.com