കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ ഈവർഷത്തെ ക്രിസ്മസ് കരോൾ പരിപാടി കാൽഗറി വൈറ്റ് ഹോർണിലുള്ള ഇടവക പള്ളിയിൽ വച്ചു നടത്തപ്പെട്ടു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ റവ. ജേക്കബ് തോമസും, സൂസി ജേക്കബും പങ്കെടുത്തു.
ചടങ്ങിൽ ഇടവക ഗായകസംഘവും, സണ്‍ഡേ സ്കൂൾ കുട്ടികളും കരോൾ ഗാനങ്ങൾ ആലപിച്ചു. മുഖ്യാതിഥി റവ. ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം നൽകി. മുതിർന്നവർ, പാരീഷ് മിഷൻ, സേവികാസംഘം, യുവജനങ്ങൾ, സണ്‍ഡേ സ്കൂൾ എന്നിവരെ പ്രതിനിധീകരിച്ച് ബൈബിൾ പാരായണവും ഉണ്ടായിരുന്നു.
ഇടവക വികാരി റവ. സന്തോഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക ട്രസ്റ്റി സാറാ മാത്യു സ്വാഗതവും, സെക്രട്ടറി മിനി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ ക്രിസ്മസ് കരോൾ
10:34 PM Dec 11, 2019 | Deepika.com