അബുദാബി: അൽ നഹ്ദ സ്കൂളിൽ നടന്ന എമിറേറ്റ്സ് ഇന്ത്യൻ വോളി ലീഗ് സീസണ് വണ്‍ ഫൈനലിൽ കാസ്കോ ഗ്രൂപ്പ് ദുബൈയെ പരാജയപ്പെടുത്തി ജനത സ്പൈക്കേഴ്സ് അബുദാബി ജേതാക്കളായി.
യുഎഇയിൽ ആദ്യമായാണ് ലേലത്തിലൂടെ കളിക്കാരെ സ്വന്തമാക്കി ടൂർണമെന്റ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ഒണ്‍ലി ഫ്രഷ് സ്പോണ്സർ ചെയ്ത കാഷ് അവാർഡും ട്രോഫിയും അൽ ദർവിഷ് ടയേഴ്സ് സ്പോണ്സർ ചെയ്ത ഗിഫ്റ് വൗച്ചറും സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനക്കാർക്ക് മർഹബ ടയേഴ്സ് സ്പോണ്സർ ചെയ്ത കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
ടൂർണമെന്റിലെ മികച്ച അറ്റാക്കറായി ജനത സ്പൈക്കേഴ്സിന്റെ ആകാശിനെയും മികച്ച സെറ്റെറായി അശാം അലിയെയും തിരഞ്ഞെടുത്തു. മികച്ച ബ്ലോക്കറായി കാസ്കോ ദുബൈയിലെ ഷമീമിനെയും മികച്ച ഓൾറൗണ്ടറായി സുഹൈലിനെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ അബുദാബിയിലെ കല കായിക സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ സന്നിഹരായിരുന്നു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
എമിറേറ്റ്സ് ഇന്ത്യൻ ലീഗ് വോളിബോൾ: ജനത സ്പൈക്കേഴ്സ് ചന്പ്യാന്മാർ
11:00 PM Dec 10, 2019 | Deepika.com