ദമാം: ഒഐസിസി ദമാം എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അലി പെരുന്പാവൂരിന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി യാത്രയയപ്പു നൽകി. ബദർ അൽറാബി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉപഹാരം നൽകി. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ, പി.എം. നജീബ്, സിറാജ് പുറക്കാട്, ഇ.കെ സലിം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ , ഷിഹാബ് കായകുളം, റഫീഖ് കൂട്ടിലങ്ങാടി, സക്കീർ ഹുസൈൻ, റഷീദ് ഇയ്യാൽ, നബീൽ നെയ്തല്ലൂർ, സിന്ധു ബിനു, ഷിജില ഹമീദ് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
അലി പെരുന്പാവൂരിന് ഒഐസിസി ദമാം യാത്രയയപ്പു നൽകി
10:55 PM Dec 10, 2019 | Deepika.com