ദമാം : ഖുർആൻ പഠനം കൂടുതൽ ജനകീയമാക്കുവാൻ സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റി നടപ്പിലാക്കുന്ന വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ കിഴക്കൻ പ്രവിശ്യാ ഉദ്ഘാടനം ഡിസംബർ 27 വെള്ളിയാഴ്ച്ച ദമാമിൽ നടക്കപ്പെടും.
ക്യുഎൽഎസ് മീറ്റ്, പ്രതിനിധി സംഗമം, ഖുർആൻ ആപ് ലോചിംഗ് തുടങ്ങിയ വിവിധ സെഷനുകൾ ഖുർആൻ വെളിച്ചം സംഗമത്തിന്റെ ഭാഗമായി നടക്കും. വൈകുന്നേരം ഏഴിന് ദമ്മാം അൽ റയ്യാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
പോഗ്രാമിന്റെ വിജയത്തിനു വേണ്ടി കിഴക്കൻ പ്രവിശ്യയിലെ സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റെറുകളുടെ സംയുക്ത യോഗത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാത സംഘം ചെയർമാനായി എഞ്ചിനീയർ യൂസുഫ് തോട്ടശേരിയേയും ജനറൽ കണ്‍വീനറായി സലീം കടലുണ്ടിയേയും തെരഞ്ഞെടുത്തു. സ്വാഗത സംഘം യോഗത്തിന് സലീം കടലുണ്ടി സ്വാഗതം പറഞ്ഞു. യൂസുഫ് തോട്ടശേരി അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
വെളിച്ചം സൗദി ഖുർആൻ സമ്മേളനത്തിനു സ്വാഗതസംഘം രൂപീകരിച്ചു
10:41 PM Dec 10, 2019 | Deepika.com