വിവിധമേഖകളിൽ പ്രവർത്തിച്ചു പ്രാവീണ്യം തെളിയിച്ച നിസാർ കുന്നപ്പള്ളി, ഷെമീർ മുഹമ്മദ് ആലുവ, മുബാസ്കാസീം, ശ്യാമ യോഹനാൻ, ഷീജശ്യാമ, സൂസന്ന എന്നിവർക്ക് മെമന്േറാ നൽകി ആദരിച്ചു. കൂട്ടായ്മയുടെ പുതിയ വർഷത്തേക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി. സംഗീത, നിർമല, നിഷാന്ത്, പ്രതീപ്, അനിൽകുമാർ, ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സൗഭാഗ്യം മ്യൂസിക് ബ്രാന്റിന്റെ ഗാനമേളയും മിമിക്സ് പരേഡും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടത്തപ്പെട്ടു. ജനറൽ സെക്രട്ടറി ഷമീർ മുഹമ്മദ് ആലുവ സ്വാഗതവും ട്രഷറർ ശ്യാമയോഹന്നാൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ