കുവൈത്ത്: ഇറ്റലി ആസ്ഥാനമായി 57 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ രാജ്യാന്തര സംഘടനയായ റൈറ്റേഴസ് കാപ്പിറ്റൽ ഇൻറർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റീജണൽ ഡയറക്ടറായി വിഭീഷ് തിക്കോടി നിയമിതനായി.
സാഹിത്യത്തിലൂടെ ആഗോള സമാധാനവും ഐക്യവും ശക്തിപ്പെടുത്തി മാനവിക മൂല്യങ്ങളെ ലോകമെന്പാടും വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
സാഹിത്യ മേഖലയിലെ സംഭാവനയും, കൃതികളുടെ മേന്മയും പൊതുവായ അഭിരുചിയും കണക്കിലെടുത്താണ് പ്രമുഖ വ്യക്തികൾ അടങ്ങിയ ജൂറി ഡയറക്ടർമാരെ തെരഞ്ഞെടുത്തത്.
കവി, എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വിഭീഷ് തിക്കോടി മൂന്നു കൃതികളുടെ രചയിതാവാണ്. നാഷണൽ ഹ്യൂമൻ റൈറ്റസ് ആന്റ് ഹ്യൂമാനിറ്റേറിയൻ ഫെഡേറേഷന്റെ മഹാത്മ ഗാന്ധി ബുക്ക് ഫോർ സ്പെഷൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
നിലവിൽ അക്ഷരമുദ്ര ഗ്ലോബൽ കോർഡിനേറ്റർ, സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് ഉപദേശക സമിതി അംഗം എന്നീ ചുമതലകളും നിർവഹിക്കുന്നുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റൈറ്റേഴസ് കാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റീജണൽ ഡയറക്റായി വിഭീഷ് തിക്കോടി നിയമിച്ചു
10:27 PM Dec 10, 2019 | Deepika.com