ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഈ വർഷവും ക്രിസ്മസിന് പുണ്യത്തിൽ കോർത്ത കർമ്മപദ്ധതിയുമായി മുന്നോട്ട്. കഴിഞ്ഞ വർഷം ഉണ്ണിയ്ക്കൊരു കുഞ്ഞാട് എന്ന പദ്ധതിയിലൂടെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. ഈ വർഷം ഉണീയ്ക്കൊരു ഉണ് എന്ന പദ്ധതിയിലൂടെ കോട്ടയത്ത് നവജീവൻ എന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം സ്പോണ്സർ ചെയ്ത് ക്രിസ്മസ് അനുഗ്രഹീതമാക്കുന്നു.
ക്രിസ്മസ് നോന്പിലെ ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൊണ്ടാണ് കുട്ടികൾ ഈ പദ്ധതിക്കായി തുക കണ്ടെത്തുന്നത്. ജൊനാഥൻ കാരിക്കൽ, ജേക്കബ് ചീറ്റാലക്കാട്ട് എന്നിവർ ഈ പദ്ധതിക്ക് മെഗാ സ്പോണ്‍സേഴ്സ് ആയി മുന്നോട്ട് വന്നത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം