കുവൈത്ത് സിറ്റി: ആഗോള ധനവിനിമയ സ്ഥാപനമായ യൂണിമണി എക്സ്ചേഞ്ച് കുവൈത്ത് ഓണ്‍ലൈൻ മണി ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നു. മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വിനിമയം നടത്താം.
പരിധികളില്ലാതെ സുരക്ഷിതമായി എവിടെനിന്നും എപ്പോൾ വേണമെങ്കിലും മികച്ച വിനിമയ നിരക്കിൽ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാവുമെന്ന് സി.ഇ.ഒ ടി.പി. പ്രദീപ്കുമാർ, കുവൈത്ത് കണ്ട്രി ഹെഡ് വിവേക് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആപ്പിൾ, ആൻഡ്രോയ്ഡ് എന്നിവയിൽ യൂണിമണി ഓണ്‍ലൈൻ മണി ട്രാൻസ്ഫർ ആപ്ലിക്കേഷൻ ലഭ്യമാണ്. യൂണിമണി കുവൈത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മൊബൈൽ ആപ് ഡൗണ്‍ലോഡ് ചെയ്തോ സം.ൗിശാീിശ.രീാ എന്ന വെബ്സൈറ്റിലൂടെയോ പണം നേരിട്ട് അയക്കാൻ കഴിയും. പുതിയ ഉപഭോക്താക്കൾ ഏതെങ്കിലുമൊരു യൂണിമണി ശാഖയിൽ ഒറ്റത്തവണ ലളിതമായ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കുവൈത്തിൽ 12 ശാഖകളിലൂടെ മണി ട്രാൻസ്ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച് സേവനങ്ങളുടെ വലിയ ശൃംഖലയാണ് യൂണിമണി കുവൈത്ത് ഒരുക്കിയിരിക്കുന്നതെന്ന് യൂണിമണി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓണ്‍ലൈൻ സേവനവുമായി യൂണിമണി എക്സ്ചേഞ്ച്
09:44 PM Dec 09, 2019 | Deepika.com