ദുബായ്: മങ്കട മണ്ഡലം കെ.എംസിസി മുൻ പ്രസിഡന്റ് അംജദ് അലി മഞ്ഞലാംകുഴിയുടെ നാമധേയത്തിൽ ദുബായ് മങ്കട മണ്ഡലം കെ.എംസിസി സംഘടിപ്പിക്കുന്ന മൂന്നാമത് അംജദ് അലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻറ് 2020 ജനുവരി 10ന് ദുബായ് അൽ ഖിസൈസിലെ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കപ്പെടും.
കഴിഞ്ഞ രണ്ടു വർഷവും ജനബാഹുല്യം കൊണ്ടും സംഘാടക മികവുകൊണ്ടും പ്രവാസ ലോകത്തെ എണ്ണം പറഞ്ഞ ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് അംജദ് അലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻറ്. ഇപ്രാവശ്യവും വളരെ വിപുലമായ രീതിയിലാണ് ഈ ഫുട്ബോൾ മാമാങ്കം ഒരുക്കുന്നത്. ഫുട്ബോൾ മാമാങ്കം വീഷിക്കാൻ എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് നിരവധി സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക് 050-9686757, 0557929329
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
മൂന്നാമത് അംജദ് അലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 10ന്
09:43 PM Dec 09, 2019 | Deepika.com