ന്ധവിശ്വശാന്തിക്ക് മത വിദ്യന്ധ എന്ന പ്രമേയത്തിൽ ഡിസം. 27, 28, 29 തീയതികളിൽ കൊല്ലം ആശ്രമ മൈതാനിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികസമ്മേളന പ്രചരണാർഥമാണ് ബഹറിനിൽ പ്രചരണ സമ്മേളനം സംഘടിപ്പിച്ചത്.
ബഹറിൻ റൈഞ്ച് പരിധിയിലെ എട്ട് മദ്റസകളിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങളുടെ ദഫ് പ്രദർശനമാണ് നടന്നത്. കൂടാതെ വിദ്യാർഥികളുടെ കലാവിരുന്ന്, ബുർദ്ദ മജ്ലിസ് എന്നിവയും നടന്നു.
എസ്കെ എസ്എസ്എഫ് ബഹറിൻ വിഖായ ടീം സമ്മേളന വാർഷികത്തെ ഓർമ്മിപ്പിച്ച് 60 എന്ന സംഖ്യ തീർത്തതും എസ് കഐസ്ബിവി കുരുന്നുകളുടെ 60 പതാകകൾ കൈയിലെന്തിയ ആവിഷ്കാരവും സമ്മേളനത്തെ വർണാഭമാക്കി.
ചടങ്ങിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി മോളൂർ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി കംബ്ലക്കാട് അനുസ്മരണ പ്രസംഗവും, റബീഅ് ഫൈസി അന്പലക്കടവ് പ്രമേയ പ്രഭാഷണവും നിർവഹിച്ചു. സമാപന പ്രാർഥനക്ക് അശ്റഫ് അൻവരി ചേലക്കര നേതൃത്വം നൽകി.
സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച മനാമ മദ്റസാ വിദ്യാർഥികളായ നിദ ഫാതിമ(അഞ്ചാം ക്ലാസ്), ഫാതിമ അർശദ് (ഏഴാം ക്ലാസ്), നജ ഫാതിമ(പത്ത്), ഫാതിമ ശാകിറ( പ്ലസ്ടു), എന്നിവർക്കുള്ള ഗോൾഡ് മെഡലുകളും സമ്മാനിച്ചു.
വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് എന്നിവരുൾപ്പെടെയുള്ള സമസ്ത ബഹറിൻ കേന്ദ്ര-ഏരിയാ നേതാക്കളും സന്നിഹിതരായിരുന്നു. ബഹറിൻ റൈഞ്ച് സെക്രട്ടറി ശൗക്കത്ത് ഫൈസി വയനാട് സ്വാഗതവും, ട്രഷറർ ഹാഷിം കോക്കല്ലൂർ നന്ദിയും പറഞ്ഞു.