ഫിലഡൽഫിയ: ’തി മുഖൾ ബീഗം: ദ് ക്വീൻ ഓഫ് മനസിക്’ എന്ന പേരിൽ, ലൈലാ അലക്സിന്റെ ഇംഗ്ലീഷ് പരിഭാഷയിലുള്ള ലതാലക്ഷ്മിയുടെ നോവൽ, പ്രഫ. കോശി തലയ്ക്കൽ പ്രകാശനം ചെയ്തു. ഫിലഡൽഫിയാ മലയാള സാഹിത്യവേദിയായി ì പുസ്തകപ്രകാശന വേളയൊരുക്കിയത്. എഴുത്തുകാരൻ അശോകൻ വേങ്ങശേരിക്ക്íപുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഗ്രന്ഥകാരി ലൈലാ അലക്സ്, നോവലിസ്റ്റ് നീനാ പനയക്കൽ, ഭരതം ഡാൻസ് അക്കാഡമി ഡയറക്ടർ നിമ്മീ ദസ്, പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, ജേക്കബ് പനയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ കോഴഞ്ചേരിയിൽ, സെന്റ് തോമസ് കോളജിലെ ഇംഗ്ലീസ്ഷ് വിഭാഗം അധ്യാപികയായിരുന്ന ലൈലാ അല്ക്സിന്റെ ഇംഗ്ലീഷ് പരിഭാഷ, ഉടനീളം ഹൃദ്യവും ഉത്കൃഷ്ടവുമെന്ന് സ്പഷ്ടം. ലൈലാ അലക്സിന്റെ ’കടൽ കടന്നെത്തിയ കഥകൾ’, ’ലിലിത എന്നീ കഥാ സമാഹാരങ്ങൾ മലയാള കഥാസാഹിത്യത്തിന് പൊൻതൂവലാണ്.
റിപ്പോർട്ട്: പി.ഡി. ജോർജ്
’തി മുഖൾ ബീഗം: ദ് ക്വീൻ ഓഫ് മനസിക്’ ലൈലാ അലക്സിന്റെ പരിഭാഷ പ്രകാശനം ചെയ്തു
09:21 PM Dec 09, 2019 | Deepika.com