പ്രവാസി മഹോൽസവം; കലാ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

09:03 PM Dec 02, 2019 | Deepika.com
ജിദ്ദ: പ്രവാസി സാംസ്കാരികവേദി ജനുവരി അവസാന വാരം ജിദ്ദയിൽ ഒരുക്കുന്ന "പ്രവാസി മഹോൽസവം 2020 " മെഗാ ഇവന്‍റുമായി ബന്ധപ്പെട്ട് കലാ വിഭാഗമായ 'പ്രവാസി സർഗധാര' സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.

പ്രബന്ധ രചന, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം, ഫോട്ടോഗ്രാഫി, തിരക്കഥ രചന, കാർട്ടൂൺ, കൊളാഷ്, കവിതാ രചന എന്നീ ഒൻപത് ഇനങ്ങളിലായി ഡിസംബർ, ജനുവരി മാസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. ഇ-മെയിൽ: pravasifest2020@gmail.com ലിങ്ക്: //bit.ly/pravasijed എന്നിവ മുഖേനെ രജിസ്‌സ്റ്റർ ചെയ്യാവുന്നതാണ്.

വിജയികൾക്ക് "പ്രവാസി മഹോൽസവം 2020" വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട മികച്ച കലാ പരിപാടികൾ പ്രവാസി സാംസ്‌കാരിക വേദി ഒരുക്കുന്ന വിവിധ വേദികളിൽ അവതരിപ്പിക്കാൻ അവസരമുണ്ടാവുമെന്ന് സർഗധാര കൺവീനർ സലിം എടയൂർ, പ്രോഗ്രാം കോഓർഡിനേറ്റർ കെ.എം. കരീം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ